
പണം ഉണ്ട്: പക്ഷെ ബാങ്കിൽ ഇടില്ല
- നിക്ഷേപകർക്ക് മൂലധനം വിപണിയിൽ താൽപ്പര്യം കൂടുന്നു
കോഴിക്കോട്: നിക്ഷേപകർക്ക് പണം ബാങ്കിലിടാൻ
താൽപര്യം കുറഞ്ഞുവരുന്നതായി റിപ്പോർട്ടുകൾ. ഷെയർ മാർക്കറ്റിൽ നേരിട്ട്, മൂച്വൽ ഫണ്ടിൽ, മറ്റു നിക്ഷേപപദ്ധതികളിൽ ഒക്കെ പണമിടാനാണ് താൽപ്പര്യം കൂടിവരുന്നത്. സമ്പാദ്യം വിവിധ മേഖലകളിൽ നിക്ഷേപിക്കുക എന്നാ പ്രവണതയാണ് ശക്തമാകുന്നത്. അപ്പോൾ ബാങ്കുകളിലേക്ക് പണം കുറയും. കഴിഞ്ഞ ധനകാര്യ വർഷം ബാങ്കുകളിൽ എത്തിയ നിക്ഷേപത്തിന്റെ വളർച്ച ക്ഷീണിച്ചു. ബാങ്കുകളിൽ നിക്ഷേപം കുറയുമ്പോൾ ബാങ്ക് കൊടുക്കുന്ന
വായ്പകളും കുറയും. നിക്ഷേപം ആകർഷിക്കാൻ ബാങ്കുകൾ കൂടുതൽ പലിശ നൽകേണ്ടിവരും. അപ്പോൾ വായ്പയുടെ പലിശയും കൂടും. ഈ സാമ്പത്തിക വർഷത്തിൽ ബാങ്കുകളുടെ വായ്പാ വളർച്ചയിൽ മുൻ വർഷത്തേക്കാൾ കുറവ് വരും എന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്.
ഉൽപ്പാദന രംഗത്ത് മാത്രമല്ല, ഇത് എല്ലാ മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കും.
CATEGORIES News