
സ്പെഷ്യൽ ഒളിമ്പിക്സ് അത്ലറ്റിക് മീറ്റ് കോഴിക്കോട് നടക്കും
- ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ 1001 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു
കോഴിക്കോട് : സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന അത്ലറ്റിക് മീറ്റ് കോഴിക്കോട് നവംബർ ഒന്നുമുതൽ മൂന്നുവരെ നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ട്, ദേവഗിരി കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മീറ്റ് നടക്കുക. കേരളത്തിലെ നാനൂറോളം വരുന്ന സ്പെഷ്യൽ, ബഡ്സ് സ്കൂളുകളിൽനിന്നും പൊതുവിദ്യാ ലയങ്ങളിൽ നിന്നുമുള്ള 5000 വിദ്യാർഥികൾ മീറ്റിൽ പങ്കെടുക്കും. സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കേരള ആണ് മുഖ്യസംഘാടകർ.
ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ 1001 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, ആർ. ബിന്ദു, വി. അബ്ദുറഹ്മാൻ എന്നിവർ മുഖ്യരക്ഷധികാരികളാണ്. കോഴിക്കോട് മേയർ ചെയർപേഴ്സ്ണും ഡോ. എം.കെ. ജയരാജ് ജനറൽ കൺവീനറുമാണ്. സംഘാടകസമിതി രൂപവത്കരണയോഗം മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർ ട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ.രാജഗോപാൽ അധ്യക്ഷനായി. എസ്.ഒ.ബി. ഏരിയാ ഡയറക്ടർ ഫാദർ റോയ് കണ്ണഞ്ചിറ, ഡോ. എം.കെ. ജയരാജ്, സിനിൽദാസ്, ടി.പി. ദാസൻ, ടി.സി. രാജൻ, ടി. ദിവാകരൻ, കെ.സി. ശോഭിത, ഡോ. റോഷൻ ബിജിലി, ഡോ. കെ. മൊയ്തു, എ.കെ. അബ്ദുൽ ഹക്കീം, പി.ടി. ആസാദ്, സുനിൽ സിങ് തുടങ്ങിയവർ സംസാരിച്ചു.