
വയനാട് ദുരന്ത ഭൂമിയിൽ ചിതയൊരുക്കാൻ കൊയിലാണ്ടി സേവാഭാരതി
- സേവാഭാരതിയുടെ അഞ്ച് ശവസംസ്കാര യൂണിറ്റുകളാണ് വയനാട്ടിൽ പ്രവർത്തിക്കുന്നത്
മേപ്പാടി:ഉരുൾ പൊട്ടലിൽ മരണത്തിന് കീഴടങ്ങിയവർക്ക് അന്ത്യവിശ്രമത്തിനായുള്ള കർമത്തിൽ പങ്കാളികളാവുകയാണ് കൊയിലാണ്ടി സേവാഭാരതി. മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിൻ്റെ ശ്മശാനത്തിലാണ് അവർ ചിതയൊരുക്കുന്നത്.
കൊയിലാണ്ടിയിലും പരിസര പ്രദേശത്തും ശവസംസ്ക്കാരത്തിനുള്ള നൂതന സംവിധാനം കൊണ്ടുവന്ന കൊയിലാണ്ടി സേവാഭാരതിയുടെ അഞ്ച് ശവസംസ്കാര യൂണിറ്റുകളാണ് ദുരന്തമുഖത്ത് സേവനം ചെയ്യുന്നത്.
ഒറ്റക്കണ്ടം അച്ചുതൻ്റെ നേതൃത്വത്തിൽ പ്രശാന്ത് അണേല, അനൂപ് അരിക്കുളം, സുനി തിരുവങ്ങൂർ, ശ്രീനിവാസൻ മുത്താമ്പി, സി.എ. ബിൻ, കെ.എം.അരുൺ, അഭിഷേക്, കൂടാതെ ആംബുലൻസ് ഡ്രൈവർമാരായ പുരുഷോത്തമൻ ,ഷിജു, തുടങ്ങിയവരാണ് സേവന നിരതരായി പ്രവർത്തിക്കുന്നത്. ആവശ്യമായ വിറകുകൾ, ഗ്യാസ് ഉപകരണങ്ങൾ എല്ലാം യൂണിറ്റിൽ സഞ്ജമാണെന്ന് സേവാഭാരതി സെക്രടറി കെ.എം രജി അറിയിച്ചു.
ആചാരപ്രകാരമുള്ള എല്ലാ ചടങ്ങുകളോടും കൂടിയാണ് കർമ്മം ചെയ്യുന്നത്.കൂടാതെ ആംബുലൻസ് സേവനത്തിനായി രണ്ടു പേരും ഇവർക്കൊപ്പമുണ്ട്.