
ഇ.കെ.ജി പുരസ്കാരം എം.സി.മമ്മദ് കോയ മാസ്റ്റർക്കും കെ.ഭാസ്കരൻ മാസ്റ്റർക്കും
- ആഗസ്റ്റ് 19 ന് പൊയിൽക്കാവിൽ നടക്കുന്ന ചടങ്ങിൽ കാനത്തിൽ ജമീല -എംഎൽഎ അവാർഡ് വിതരണം ചെയ്യും
ചെങ്ങോട്ട്കാവ്: സൈമ ലൈബ്രറിയുടെ സ്ഥാപകരിൽ ഒരാളായ അന്തരിച്ച ഇ.കെ. ഗോവിന്ദൻ മാസ്റ്ററുടെ സ്മരണയിൽ, അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ പ്രഥമ ഇ.കെ ജി. പുരസ്ക്കാരം അഭയം പൂക്കാടിന്റെ പ്രവർത്തകരായ
എം.സി മമ്മദ് കോയ മാസ്റ്റർ, കെ. ഭാസ്ക്കരൻ മാസ്റ്റർ എന്നിവർക്ക് നൽകുമെന്ന് ജൂറി ചെയർമാൻ യു. കെ. രാഘവൻ മാസ്റ്റർ അറിയിച്ചു.
കെ. ഗീതാനന്ദൻ മാസ്റ്റർ, വിജയ രാഘവൻ ചേലിയ, കെ.വി രാജൻ,
യമുന ടീച്ചർ രാമപദം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് 19 ന് പൊയിൽക്കാവിൽ നടക്കുന്ന ചടങ്ങിൽ കാനത്തിൽ ജമീല -എംഎൽഎ അവാർഡ് വിതരണം ചെയ്യും.
CATEGORIES News