
കോഴിക്കോട് ജില്ലയിലും ഭൂമിക്കടിയിൽ മുഴക്കവും പ്രകമ്പനവും
- ഭൂചലനമല്ലെന്നു വിദഗ്ദർ
കോഴിക്കോട്: ജില്ലയിലെ കൂടരഞ്ഞി, മുക്കം പ്രദേശങ്ങളിലും ഭൂമിക്കടിയിൽ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ.
ഇതോടൊപ്പം വയനാട്ടിൽ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി. ഭൂകമ്പമാപിനിയിൽ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കെഎസ്ഇബിയുടെ ഭൂകമ്പ മാപിനിയിലും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.
ഇന്ന് പത്തുമണിയോടു കൂടിയാണ് വയനാട്ടിലെ വിവിധയിടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്. ഇടിമുഴക്കം പോലെയുള്ള ശബ്‌ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, ഭൂമുഴക്കം ഉണ്ടായ പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി.
പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കലക്‌ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.
ഭൂമുഴക്കം ഉണ്ടായതിനെ തുടർന്ന് പ്രദേശത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.