കോട്ടപറമ്പ് ആശുപത്രി ജീവനക്കാരിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

കോട്ടപറമ്പ് ആശുപത്രി ജീവനക്കാരിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

  • മൂന്ന് ഡോക്‌ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, നഴ്‌സിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ, മറ്റു ജീവനക്കാർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടും

കോഴിക്കോട് :കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കുമിടയിൽ ഡെങ്കിപ്പനി കൂടുന്നു. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് ജൂൺ 17നാണ്. ശേഷം ജൂലൈയിലും ആഗസ്റ്റിലുമായി 14 ജീവനക്കാർക്ക് ഡെങ്കിപ്പനി ബാധിച്ചു. മൂന്ന് ഡോക്‌ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, നഴ്‌സിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ, മറ്റു ജീവനക്കാർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടും.

ആശുപത്രിയിൽ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് പരിശോധന നടത്തി പ്രതിരോധ നടപടി സ്വീകരിച്ചെങ്കിലും രോഗ വ്യാപനം തുടർന്നു . ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം വെക്ടർ കൺട്രോൾ യൂനിറ്റ് ആശുപത്രിയിലും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും വീണ്ടും വിശദമായ പരിശോധന നടത്തിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )