
മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
- ജൈവ കർഷകൻ മമ്മദ് കോയക്ക് മണ്ണ് പരിശോധന സർട്ടിഫിക്കറ്റ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജൈവ കർഷകൻ മമ്മദ് കോയക്ക് മണ്ണ് പരിശോധന സർട്ടിഫിക്കറ്റ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് കൃഷിഭവനിലെ കൃഷി ഓഫീസർ മുഫീദ ചടങ്ങിൽ സ്വാഗതം പറഞ്ഞു.

തിക്കോടി മണ്ണ് പരിശോധന കേന്ദ്രത്തിലെ സൈന്റിഫിക് അസിസ്റ്റന്റ് സജിനയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊബൈൽ ലബോറട്ടറിയുമായി മണ്ണ് പരിശോധനയ്ക്ക് എത്തിയത്. കൃഷി അസിസ്റ്റന്റ് സഫ പരിശോധനയ്ക്ക് നേതൃത്വം നൽകി.നാൽപ്പത്തിലധികം കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണാണ് ഇവിടെ പരിശോധനയ്ക്ക് എത്തിച്ചിട്ടുള്ളത് .
CATEGORIES News