മുഴുവന്‍ ഭിന്നശേഷിക്കാർക്കും അടിസ്ഥാനരേഖ ഉറപ്പാക്കാൻ കോഴിക്കോട്

മുഴുവന്‍ ഭിന്നശേഷിക്കാർക്കും അടിസ്ഥാനരേഖ ഉറപ്പാക്കാൻ കോഴിക്കോട്

  • മെഗാ ഡേറ്റ എൻട്രി ക്യാമ്പ് നാളെ ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ നടക്കും

കോഴിക്കോട്: മുഴുവൻ ഭിന്നശേഷിക്കാർക്കും അടിസ്ഥാന രേഖ ഉറപ്പാക്കുന്ന ആദ്യ ജില്ലയാവാൻ കോഴിക്കോട്. ജില്ല ഭരണകൂടം ആവിഷ്‌കരിച്ച ‘സഹമിത്ര’ പദ്ധതി പ്രകാരം ജൂൺ, ജൂലൈ മാസങ്ങളിൽ അംഗൻവാടി തലങ്ങളിൽ നടത്തിയ ഭിന്നശേഷിക്കാരുടെ വിവര ശേഖരണത്തെ തുടർന്നുള്ള ഡേറ്റ എൻട്രി പ്രവൃത്തി പുരോഗമിക്കുകയാണ്. ഇനിയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും കേന്ദ്ര സർക്കാറി ന്റെ യുഡിഐഡി കാർഡും കൈവശമില്ലാത്ത വർക്ക് തുടർ നടപടികൾ വേഗത്തിലാക്കി വിതരണം പൂർത്തിയാക്കാനാണ് ശ്രമം.
ശേഖരിച്ച മുഴുവൻ വിവരങ്ങളും ജില്ലയിലെ കോളെജുകളുടെയും നാഷനൽ സർവിസ് സ്കീം, കാമ്പ സസ് ഓഫ് കോഴിക്കോട് സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

രണ്ടാഴ്ചക്കിടെ 20,000ത്തോളം പേരുടെ വിവരങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്തു. ആ കെ 60,000ത്തിൽപരം അപേക്ഷകളാണ് ഇതിനകം ശേഖരിച്ചത്.
രജിസ്ട്രേഷൻ പ്രവർത്തിക്കായി സജ്ജീകരിച്ച മെഗാ ഡേറ്റ എൻട്രി ക്യാമ്പ് നാളെ ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ നടക്കും. ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജ്, നടക്കാവ് ഹോളി ക്രോസ് കോളജ്, പ്രൊവിഡൻസ് വിമൻസ് കോളജ്, ജെഡിടി ഗവ. പോളിടെക്നിക് കോളജ്, കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളജ് എന്നിവിട ങ്ങളിലെ സ്റ്റുഡൻ്റ് വളൻറിയർമാർ ക്യാമ്പിന് നേതൃത്വം നൽകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )