കെ ഫയലോണം – ഓൺലൈൻ പൂക്കള മത്സര റജിസ്ട്രേഷൻ ആരംഭിച്ചു

കെ ഫയലോണം – ഓൺലൈൻ പൂക്കള മത്സര റജിസ്ട്രേഷൻ ആരംഭിച്ചു

  • വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ

കൊയിലാണ്ടി : കെ ഫയലോണം – ഓൺലൈൻ പൂക്കളമത്സരത്തിൻ്റെ റജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 14 ഉച്ചയ്ക്ക് രണ്ടു മണിവരെ എൻട്രികൾ അയക്കാം. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ ആണ്. ഒന്നാം സമ്മാനം 10000, രണ്ടാം സമ്മാനം 5000, മൂന്നാം സമ്മാനം 3000, രൂപയുടെ ഗിഫ്റ്റ് വൗച്ചർ ആണ് സമ്മാനങ്ങൾ .

കെ ഫയൽ ഓഫീസിൽ നടന്ന പൂക്കളമത്സര പോസ്റ്റർ പ്രകാശനം പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് നിർവഹിച്ചു. ഗായിക സുസ്മിത ഗിരീഷ് പോസ്റ്റർ ഏറ്റുവാങ്ങി.

ശോഭിക വെഡിങ്സ്, കാപ്പാട് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ലിമിറ്റഡ്, ഓക്സ്സോ മാർട്ട്, മനവെജ്, ടി. കെ. എസ് ഇവന്റ് മാനേജ്മെന്റ് എന്നീ സ്ഥാപനങ്ങളാണ്
കെ ഫയൽ ഓൺലൈൻ പൂക്കള മത്സരത്തിൻ്റെ സ്പോൺസർമാർ.

നിബന്ധനകൾ

*ഓൺലൈൻ രജിസ്ട്രേഷൻ വഴി ആദ്യം പേരു നൽകുന്ന 50 പേർക്ക് അവസരം.

  • മത്സരാർത്ഥികൾ അവരവരുടെ വീട്ടിൽ പൂക്കളം ഒരുക്കേണ്ടതാണ്.
  • വിവിധതരം പൂക്കൾ മാത്രമേ കളത്തിനായി ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാത്തവ ഉപയോഗിക്കുന്ന പക്ഷം എൻട്രി അയോഗ്യമാക്കപ്പെടും.
  • ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോ (HD) ക്ലാരിറ്റിയുള്ളത് നിഷ്കർഷിച്ച തിയതിയ്ക്ക് മുൻപായി +91 6282490920 നമ്പർ വാട്സാപ്പിൽ അയച്ചു തരേണ്ടതാണ്.
  • അനുവദിച്ചിട്ടുള്ള പാർട്ടിസിപ്പൻസ് നമ്പർ കാണത്തക്കവിധം 5 സ്റ്റിൽ ഫോട്ടോ (നാല് ദിക്കിൽ നിന്നു, മുകളിൽ നിന്ന്) ഇതോടൊപ്പം അയക്കണം.
  • വിജയികളുടെ പൂക്കളം K File – ന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്യുന്നതായിരിക്കും.
  • അത്തം മുതൽ ഉത്രാടം വരെയുള്ള ദിനങ്ങളിലൊന്നിൽ പൂക്കളം ഒരുക്കാവുന്നതാണ്.
  • മത്സരാർത്ഥികൾ എൻട്രി ഫീ ആയ 200 രൂപ താഴെപ്പറയുന്ന GPay നമ്പറിൽ (+91 9447539649) അയച്ച് സ്ക്രീൻഷോട്ട് വാട്സാപ്പിൽ ഷെയർ ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.

കെ ഫയലോണം – ഓൺലൈൻ പൂക്കള മത്സരത്തിന് റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://onam.cleverup.in/

കൂടുതൽ വിവരങ്ങൾക്ക്: 6282490920, 9447539649

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )