
കെ.ടി.ഗോപാലനെ അനുമോദിച്ചു
- നാഷണൽ മലയാളം ലിറ്ററേച്ചർ ബുക് പ്രൈസ്
ഗോൾഡൻ ലോട്ടസ് പുരസ്കാരം കരസ്തമാക്കിയതിനാണ് ആദരം
തൃശൂർ:നാഷണൽ മലയാളം ലിറ്ററേച്ചർ ബുക് പ്രൈസ് ഗോൾഡൻ ലോട്ടസ് പുരസ്കാരം നേടിയ ‘കുഞ്ഞില’ ബാല കവിതാസമാഹാരത്തിൻ്റെ രചയിതാവ് കെ.ടി.ഗോപാലനെ
മലയാള സാഹിത്യ അക്കാദമി അനുമോദിച്ചു. കൊയിലാണ്ടി, പുളിയഞ്ചേരിക്കാരനാണ് കെ.ടി.ഗോപാലൻ. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരനിൽ നിന്നും കെ.ടി.ഗോപാലൻ ഉപഹാരം സ്വീകരിച്ചു.

തൃശൂർ ജവഹർ ബാലഭവനിൽ വെച്ച് സപ്തബർ 1-ന് നടന്ന ചടങ്ങിൽ . ഡോ .സോമൻ കടലൂർ(സാഹിത്യകാരൻ , പ്രഭാഷകൻ) നേമം പുഷ്പരാജ്(മുൻ ലളിതകലാ അക്കാദമി ചെയർമാൻ)രാജേഷ് മേനോൻ (കഥാകൃത്ത്),ജെയ്സ് ജോസ്( ചലചിത്രനടൻ),മറീന മൈക്കിൾ (ചലച്ചിത്രനടി),സന്തോഷ്കുന്നത്ത് (സംവിധായകൻ),വിജയൻ ടി.പി. പയ്യന്നൂർ
(സാംസ്കാരിക പ്രവർത്തകൻ),വി. സെയ്ത് (പത്രപ്രവർത്തകൻ),പ്രേം ചന്ദ് കാട്ടാക്കട (സംവിധായകൻ) തുടങ്ങിയവർ പങ്കെടുത്തു.
CATEGORIES News