KHRA സുരക്ഷ പദ്ധതി ഉദ്‌ഘാടനം ചെയ്തു

KHRA സുരക്ഷ പദ്ധതി ഉദ്‌ഘാടനം ചെയ്തു

  • പദ്ധതിയിൽ അംഗമാവുന്ന ഒരാൾ മരണപ്പെട്ടാൽ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുന്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി

കൊയിലാണ്ടി:കെഎച്ആർഎ സുരക്ഷ പദ്ധതി യൂണിറ്റ് തല ഉദ്‌ഘാടനവും, SSLC , PLUS 2, പരീക്ഷാ വിജയികളെ ആദരിക്കലും കൊയിലാണ്ടി വ്യാപാരഭവനിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ സുരക്ഷാ പദ്ധതി വിശദീകരണം നടത്തി, ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് ഫെയ്മസ്, യൂണിറ്റ് പ്രസിഡണ്ട് ഗണേഷൻ , ഉല്ലാസ് രാരിസൺ ,BAIK ജില്ലാ സെക്രട്ടറി റാഷിക് , KVVES ഭാരവാഹി ബഷീർ , KHRA യൂണിറ്റ് സെക്രട്ടറിയും ജില്ലാ സുരക്ഷാപദ്ധതി സബ് കമ്മിറ്റി ചെയർമാൻ സാദിഖ് സ്വാഗതവും വർക്കിങ് പ്രസിഡണ്ട് മുഹമ്മദലി നന്ദിയും പറഞ്ഞു.

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കും , ജീവിത പങ്കാളികൾക്കും , കുടുംബാംഗങ്ങൾക്കും , തൊഴിലാളികൾക്കും വേണ്ടി നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി . പദ്ധതിയിൽ അംഗമാവുന്ന ഒരാൾ മരണപ്പെട്ടാൽ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുന്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )