MDMA-യുമായി കൈയോടെ പൊക്കിയപ്പോൾ DYFI നേതാവാണെന്ന് ആക്രോശം

MDMA-യുമായി കൈയോടെ പൊക്കിയപ്പോൾ DYFI നേതാവാണെന്ന് ആക്രോശം

  • ഡിവൈഎഫ്ഐ കരവാളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂർ വെഞ്ചേമ്പ് ബിനു മൻസിലിൽ മുഹ്സിനാ(20)ണ് അറസ്റ്റിലായത്.

കൊട്ടാരക്കര: ഡാൻസാഫും കൊട്ടാരക്കര പോലീസും ചേർന്നു നടത്തിയ തിരച്ചിലിൽ രാസലഹരിയായ എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ കരവാളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂർ വെഞ്ചേമ്പ് ബിനു മൻസിലിൽ മുഹ്സിനാ(20)ണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് രണ്ടുഗ്രാം എംഡിഎംഎ കണ്ടെടുത്തു.

പതിനെട്ട് ഗ്രാമോളം എംഡിഎംഎ റോഡിലേക്ക് വലിച്ചെറിഞ്ഞു കടന്ന മൂന്നംഗസംഘത്തെ പോലീസ് തിരയുന്നു. തലച്ചിറ ജങ്ഷനു സമീപം ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവങ്ങൾ. കാറിലെത്തിയ മൂന്നുപേർ ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്‌സിന് ലഹരി കൈമാറവേ സ്ഥലത്തെത്തിയ ഡാൻസാഫ് സംഘം മുഹ്സിനെ പിടികൂടി. പോലീസിനെ കണ്ടു കാറിൽ കടന്ന സംഘത്തെ പിന്തുടരവേയാണ് ഇവർ കൈവശമുണ്ടായിരുന്ന എംഡിഎംഎ റോഡിലേക്കു വലിച്ചെറിഞ്ഞത്.

തലച്ചിറമുതൽ അഞ്ചൽവരെ പോലീസ് പിന്തുടർന്നെങ്കിലും സംഘം രക്ഷപ്പെട്ടു. പിന്നീട് ആലഞ്ചേരിക്കു സമീപം ഇവരുടെ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഈ കാറും മുഹ്സിന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിൻ്റെ മൂന്നു മൊബൈലുകളും പോലീസിനു ലഭിച്ചു. മുഹ്സിനെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്. പോലീസ് വാഹനത്തിൽനിന്നു രക്ഷപ്പെട്ടോടിയ ഇയാളെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. താൻ ഡിവൈഎഫ്ഐ നേതാവാണെന്ന് ആക്രോശിച്ച് ഇയാൾ പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാറിലുണ്ടായിരുന്ന മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )