
അക്ഷരപ്പറ നിറയ്ക്കാം അറിവിൻ്റെ കലവറ ഒരുക്കാം
- എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ പ്രസാദ് കൈതയ്ക്കൽ അറിവിൻ്റെ ” അക്ഷരപ്പറ” നിറച്ച് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:ജി എച്ച് എസ് എസ് പന്തലായനിയുടെ വായന മാസാചരണ പരിപാടികൾ “അക്ഷരപ്പറവകൾ” എന്ന പേരിൽ തുടക്കം കുറിച്ചു. എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ പ്രസാദ് കൈതയ്ക്കൽ അറിവിൻ്റെ ” അക്ഷരപ്പറ” നിറച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ റേഡിയോ, വായനക്കവല,മുഖമെഴുത്ത്, അക്ഷര ഗ്രാമം, അമ്മ വായന, ടോക്ക് വിത്ത് എ ലെജൻ്റ്, പുസ്തക മധുരം എന്നിങ്ങനെ ഒരു മാസം നീണ്ടു നിൽക്കുന്ന മികവാർന്ന വിവിധ പരിപാടികൾ നടത്താൻ വായന ദിനത്തിൽ തുടക്കം കുറിച്ചു .

പ്രസ്തുത യോഗത്തിൽ പിടിഎ പ്രസിഡണ്ട് പി എം ബിജു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരൻ സ്വാഗതം പറഞ്ഞു.ലൈബ്രറി ഇൻ ചാർജ് കെ പി രോഷ്നി വായന മാസാചരണ പരിപാടികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. പ്രിൻസിപ്പാൾ ബീന പി , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രാകേഷ് കുമാർ , എം പി ടി എ പ്രസിഡണ്ട് ജെസ്സി, സ്റ്റാഫ് സെക്രട്ടറി ബാജിത് സി.വി.എന്നിവർ ആശംസകൾ അറിയിച്ച ചടങ്ങിൽ വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ ശ്രീന പി.വി നന്ദിയും പറഞ്ഞു.