അച്ഛനും മകളും നിറഞ്ഞാടി; കഥകളിയരങ്ങ് കാണികൾക്ക് നവ്യാനുഭവമായി

അച്ഛനും മകളും നിറഞ്ഞാടി; കഥകളിയരങ്ങ് കാണികൾക്ക് നവ്യാനുഭവമായി

  • കുചേലനായി കലാമണ്ഡലം പ്രേംകുമാറും കൃഷ്ണനായി മകൾ ആർദ്രയും വേദിയിൽ നിറഞ്ഞാടി

കൊയിലാണ്ടി :അച്ഛനും മകളും നിറഞ്ഞാടിയ കഥകളിയരങ്ങ് കാണികൾക്ക് നവ്യാനുഭവമായി. ചേലിയ കഥകളി കഥകളി വിദ്യാലയത്തിലെ കുചേലവൃത്തം കഥകളിയാണ്‌ കാണികൾക്ക് കൗതുകമായത്. ചേലിയ കഥകളി വിദ്യാലയത്തിലെ നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി അവതരിപ്പിച്ച കുചേലവൃത്തം കഥകളിയാണ് അഭിനേതാക്കളുടെ അപൂർവ്വത കൊണ്ട് ശ്രദ്ധേയമായത്. കുചേലനായി കലാമണ്ഡലം പ്രേംകുമാറും കൃഷ്ണനായി മകൾ ആർദ്രയും വേദിയിൽ നിറഞ്ഞാടി.

കുമാരി നന്ദിനി രുഗ്മിണിയായി വേഷമിട്ടു. നന്ദിനിയുടെ അച്ഛൻ കലാമണ്ഡലം ശിവാദാസ് ചെണ്ടയിലും കോട്ടുക്കൽ ശബരീഷ് മദ്ദളത്തിലും പക്കമേളമൊരുക്കി.കലാമണ്ഡലം അനിൽ രവി,മാസ്റ്റർ അശ്വന്ത് എന്നിവർ പാട്ടിലും ലിജീഷ് പൂക്കാട് ചുട്ടിയിലും പങ്കാളികളായി. കഥകളി വിദ്യാലയം സംഗീതാധ്യാപകർ ഒരുക്കിയ സംഗീത സദസ്സും അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )