അദാനി സ്പോൺസേർഡ് സർക്കാരാണ് യുഡിഎഫ് സർക്കാർ എന്ന് വ്യക്തമായെന്ന് സിപിഎം നേതാവ് എം വി ജയരാജൻ

അദാനി സ്പോൺസേർഡ് സർക്കാരാണ് യുഡിഎഫ് സർക്കാർ എന്ന് വ്യക്തമായെന്ന് സിപിഎം നേതാവ് എം വി ജയരാജൻ

  • വൈരുധ്യം അദാനിയെ സംരക്ഷിക്കുന്ന വിധത്തിലാണെന്ന് എം വി ജയരാജൻ പറഞ്ഞു.

കണ്ണൂർ : അദാനി സ്പോൺസേർഡ് സർക്കാരാണ് യുഡിഎഫ് സർക്കാർ എന്ന് വ്യക്തമായെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിൽ വിവരാവകാശ രേഖയും നിയമസഭയിൽ നൽകിയ മറുപടിയും പരസ്പ്‌പരം വിപരീതമാണ്.വൈരുധ്യം അദാനിയെ സംരക്ഷിക്കുന്ന വിധത്തിലാണെന്ന് എം വി ജയരാജൻ പറഞ്ഞു. 2026 ജൂൺ 29ന് എംഎസ്‌സിയുടെ ഉപ കമ്പനിയായ മുണ്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വിഴിഞ്ഞം തുറമുഖത്തിന്റെ അദാനിയുടെ 49ശതമാനം ഓഹരി കൈമാറി നൽകി.

കരാർ പ്രകാരം മുൻകൂർ അനുമതിയില്ലാതെ അദാനിക്ക് ഓഹരി വിൽക്കാൻ കഴിയില്ല. പ്രതിപക്ഷ നേതാവ് ഇക്കാര്യം സഭയിൽ ഉന്നയിച്ചപ്പോൾ വാർത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഓഹരി കൈമാറ്റം തടയണം എന്ന ആവശ്യം നാളിതുവരെയും അംഗീകരിച്ചിട്ടില്ല. അദാനിയെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെ വ്യക്തമാണെന്നും രേഖകൾ പരിശോധിച്ചാൽ അക്കാര്യം തെളിയുമെന്നും എം വി ജയരാജൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )