
അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു
- കൊടുവള്ളി എഇഒ സി.പി. അബ്ദുൽ ഖാദർ ആണ് മാഗസിൻ പ്രകാശനം ചെയ്തു
നരിക്കുനി:അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ആരാമ്പ്രം ജിഎംയുപി സ്കൂൾ എഴുത്താണി വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ ‘മരം പെയ്യുമ്പോൾ’ ആണ് പ്രകാശനം ചെയ്തത്. കൊടുവള്ളി എഇഒ സി.പി. അബ്ദുൽ ഖാദർ ആണ് മാഗസിൻ പ്രകാശനം ചെയ്തു.

ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് മുഹമ്മദ് പൂളക്കാടി അധ്യക്ഷത വഹിച്ചു .കൊടുവള്ളി ഗവ. എൽപി സ്കൂൾ പ്രധാനാധ്യാപകൻ ഫൈസൽ പടനിലം, പിടിഎ വൈസ് പ്രസിഡന്റ് എ.കെ. ജാഫർ, അധ്യാപകരായ ആബിദ, ജയപ്രകാശ്, എൽ. വി. അഞ്ജു, സ്കൂൾ പ്രധാനാധ്യാ പകൻ എ.പി. ജാഫർ സ്വാദിഖ്, വി.ടി. ഹഫ്‌സ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News