
അനുരഞ്ജ് ചികിത്സാ സഹായ ഫണ്ട് കൈമാറി
- രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ ഹെഡ്മിസ്ട്രസ് ഷജിത ടി , പ്രിൻസിപ്പാൾ പ്രദീപ് കുമാർ. എൻ.വി എന്നിവർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
കൊയിലാണ്ടി : ജി.വി.എച്ച്.എസ്.എസ്. പൂർവ്വ വിദ്യാർത്ഥിയായ അനുരഞ്ജിൻ്റെ ചികിത്സയ്ക്കായി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ശേഖരിച്ച രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ ഹെഡ്മിസ്ട്രസ് ഷജിത ടി , പ്രിൻസിപ്പാൾ പ്രദീപ് കുമാർ. എൻ.വി എന്നിവർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
44ാം വാർഡ് കൗൺസിലറും അനുരഞ്ജ് ചികിത്സാ സഹായ കമ്മിറ്റിയുടെ ചെയർപേഴ്സണുമായ ഷാദിയ തുക ഏറ്റുവാങ്ങി. 45ാം വാർഡ് കൗൺസിലർ തസ്മിയ , പി.ടി.എ പ്രസിഡണ്ട് എ സജീവ് കുമാർ, എസ്.എം.സി ചെയർമാൻ പ്രവീൺ കുമാർ പി, രഞ്ജു എസ്. , എൻ.വി വത്സൻ, സഗീർ കെ.വി , ബാബു പൂണാട്ടിൽ, നവീന എം എന്നിവർ സന്നിഹിതരായിരുന്നു. ശ്വാസകോശ അർബുദം ബാധിച്ച അനുരഞ്ജിൻ്റെ ചികിത്സയ്ക്കായി അമ്പത് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.
CATEGORIES News
