
അബനീന്ദ്രനാഥ ടാഗോർ അവാർഡ് സായിപ്രസാദിന്
- ജ്യോതി ലളിതകലാ അക്കാദമി ദേശീയ തലത്തിൽ നടത്തിയ അബനീന്ദ്രനാഥ ടാഗോറിൻ്റെ 155 ആം ജന്മദിനമായ ആഗസ്റ്റ് 7- ന് നടത്തിയ ചിത്രകലാ പ്രദർശനത്തിൽ കേരളത്തിൽ നിന്നുള്ള കൊയിലാണ്ടി സ്വദേശി സായിപ്രസാദ് പുരസ്കാരം.
ബറേലി: ഉത്തർപ്രദേശിലെ ബറേലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്യോതി ലളിതകലാ അക്കാദമി ദേശീയ തലത്തിൽ നടത്തിയ അബനീന്ദ്രനാഥ ടാഗോറിൻ്റെ 155 ആം ജന്മദിനമായ ആഗസ്റ്റ് 7- ന് നടത്തിയ ചിത്രകലാ പ്രദർശനത്തിൽ കേരളത്തിൽ നിന്നുള്ള കൊയിലാണ്ടി സ്വദേശി സായിപ്രസാദ് പുരസ്കാരം. പഞ്ചാബിലെ ജസ്പ്രീത് സിംഗ്, ഡോ.ഹരിപ്രിയ നരസിംഹൻ തെലുങ്കാന രഘുവീർ സിംഗ് ഗുജറാത്ത് ഈ നാലു പേർക്കാണ് പുരസ്കാരം. “അണ്ടർ ദ സോഷ്യൽ ഗസ്സ്” എന്ന ടൈറ്റിലിൽ ചെയ്ത പെയിൻ്റിംഗ് ഒരു വ്യക്തിയുടെ ചുറ്റുമുള്ള പരിസ്ഥിതി അവരെ എങ്ങിനെ കാണുന്നു എന്നും എങ്ങനെ സജീവമായി നിർണ്ണയിക്കുന്നു എന്ന പ്രധാന വിഷയത്തിലൂന്നി, ഏകാന്തതയുടെയും വിശ്രമത്തിൻ്റെയും നിമിഷങ്ങളിൽ പോലും ഒരു വ്യക്തി നിരന്തരമായ വിലയിരുത്തലിനും സാമൂഹിക വിധിന്യായത്തിനും വിധേയനാകുന്ന തെങ്ങെനെയാണെന്ന് എടുത്തു കാണിക്കുന്നതാണ് പെയിൻ്റിംഗ് .

അക്രിലിക് മീഡിയത്തിൽ 3×3 ചതുരശ്ര അടിയിൽ തീർത്ത പോസ്റ്റ് മോഡേൺ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ കൂർത്ത ജ്യാമിതീയവും കടുപ്പമുള്ള ചുവപ്പും തിളക്കമുള്ള പച്ചയിൽ ഒരു വ്യക്തി വിശ്രമിക്കുമ്പോൾ അവരുടെ നിഴൽ ഒരു ഭാരമുള്ള മൃഗത്തെ പ്രത്യക്ഷപ്പെടുത്തുന്ന നാടകീയമായ ഒത്തു ചേരലാണ് ഈ പെയിൻ്റിംഗിലൂടെ സായിപ്രസാദ് വർണ്ണങ്ങളിൽ തീർക്കുന്നത്.

കലാരത്ന, ഡോ. എപിജെ അബ്ദുൾ കലാം പുരസ്കാരം തുടങ്ങി ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയ സായിപ്രസാദ് ആർട്ട് ക്യൂറേറ്ററും, ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയുടെ മേധാവിയുമാണ് ഭാര്യ നിധിന കീഴരിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സ് മകൾ സായിമീര കൊയിലാണ്ടി ജീ വി എച്ച് എസ്സ് എസ്സിൽ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
