
അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കായി നാടൊരുമിക്കുന്നു
- കേരള ഗ്രാമീൺ ബാങ്ക് മുക്കം അഗസ്ത്യൻമുഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്
മുക്കം :മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ പ്രവർത്തകൻ ചേന്ദമംഗലൂർ അരിപ്പനാടി അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കായി നാടൊരുമിക്കുന്നു. കരൾരോഗം ബാധിച്ച് ചികിത്സയിൽക്കഴിയുന്ന അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കുമായി അമ്പതുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് .
ചേന്ദമംഗലൂരിൽ ചികിത്സാ സമിതി രൂപീകരിച്ചു. ചികിത്സ കമ്മിറ്റിയുടെ ചെയർമാൻ ടി. അബ്ദുള്ളയാണ്. ഒ. ഷെരീഫുദ്ധീൻ ജനറൽ കൺവീണറും , സി.ടി തൗഫീഖ് ട്രഷററും ആണ്. എംഎൽഎ ലിൻറോ ജോസഫ് മുഖ്യരക്ഷാധികാരിയും മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, കൗൺസിലർമാരായ റംല ഗഫൂർ, എ. ഗഫൂർ, എം. മധു, സാറാ കൂടാരം, ഫാത്തിമ കൊടപ്പന തുടങ്ങിയവർ രക്ഷാധികാരികളുമാണ്. കേരള ഗ്രാമീൺ ബാങ്ക് മുക്കം അഗസ്ത്യൻമുഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 40666101082807. IFSC Code: KLGB0040666 ഫോൺ :9048008177