അഭയദേവ് പുരസ്കാരം ഡോ. എം.പി.അനിതയ്ക്കും ഡോ. ജെ. ഉമാകുമാരിയ്ക്കും

അഭയദേവ് പുരസ്കാരം ഡോ. എം.പി.അനിതയ്ക്കും ഡോ. ജെ. ഉമാകുമാരിയ്ക്കും

  • പുരസ്കാര സമർപ്പണം ഫെബ്രുവരി രണ്ടാം വാരം കോഴിക്കോട്ട് നടക്കും.

കോഴിക്കോട്: കവിയും ഗാന രചയിതാവും ബഹുഭാഷാപണ്ഡിതനുമായ അഭയദേവിൻ്റെ സ്മരണക്കായി ഭാഷാസമന്വയവേദി വിവർത്തനത്തിനായി നൽകുന്ന 2025-ലെ അഭയദേവ് സ്മാരക ഭാഷാസമന്വയ പുരസ്കാരത്തിന് ഡോ.എം.പി.അനിതയും ഡോ.ജെ. ഉമാകുമാരിയും അർഹരായി. ബംഗാൾ ഗവർണ്ണർ ഡോ.സി.വി. ആനന്ദബോസിൻ്റെ വാക്ക് ദി ടോക് വിത്ത് മിത്ത് ആൻഡ് സയൻസ് എന്ന കൃതിയുടെ മലയാള പരിഭാഷ മിത്തും സയൻസും ഒരു പുനർവായന എന്ന കൃതിക്കാണ് ഡോ.എം.പി.അനിതയ്ക്ക് പുരസ്കാരം. കോഴിക്കോട് സ്വദേശിയും മാതൃഭൂമി ജീവനക്കാരിയുമാണ്. പരിഭാഷകളും ബാലസാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാബു ജി.നായർ രചിച്ച ശക്തിഭദ്രൻ ജീവചരിത്ര നോവലിൻ്റെ ഹിന്ദി പരിഭാഷയ്ക്കാണ് ഡോ.ജെ. ഉമാകുമാരിയ്ക്ക് പുരസ്കാരം ലഭിച്ചത്. കേരള സർവ്വകലാശാല ഹിന്ദി വിഭാഗം മേധാവിയായിരുന്നു. മലയാളത്തിലും ഹിന്ദിയിലും കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയാണ്. ഡോ.സി.രാജേന്ദ്രൻ, ഡോ.ആർസു , ഡോ. പി.കെ.രാധാമണി, ഡോ.ഒ.വാസവൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. പുരസ്കാര സമർപ്പണം ഫെബ്രുവരി രണ്ടാം വാരം കോഴിക്കോട്ട് നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )