
അൻവിത ബൈജേഷിന് സൈക്കിൾ സമ്മാനിച്ച് മുൻ സർവീസസ് ഫുട്ബോളർ കണാരൻ നടുക്കണ്ടി
- സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുക്കുന്ന കൊയിലാണ്ടി ജിവിഎച്ച് എസ് എസ്സിലെ അൻവിത ബൈജേഷിന് സൈക്കിൾ സമ്മാനിച്ചു.
കൊയിലാണ്ടി:കളി ആവേശം എന്നും മനസ്സിൽ കൊണ്ടു നടക്കുന്ന കൊയിലാണ്ടിക്കാരുടെ പ്രിയങ്കരനായ ഫുട്ബോൾ താരം കണാരൻ നടുക്കണ്ടി (മുൻ സർവീസസ് ഫുട്ബോളർ ) സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുക്കുന്ന കൊയിലാണ്ടി ജിവിഎച്ച് എസ് എസ്സിലെ അൻവിത ബൈജേഷിന് സൈക്കിൾ സമ്മാനിച്ചു.

കൊയിലാണ്ടി സ്റ്റേഡിയത്തിൽവച്ച് നടന്ന പരിപാടിയിൽ ഷജിത ( പ്രധാന അധ്യാപിക), എ സജീവ് കുമാർ (പി ടി എ പ്രസിഡണ്ട് ), നവീന ബിജു( സ്റ്റാഫ് സെക്രട്ടറി ), ശ്രീലാൽ പെരുവട്ടൂർ, വി. രവീന്ദ്രൻ, നിയാസ് മഞ്ചേരി (കോച്ച്), ധന്യ ഒ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
CATEGORIES News
