
അൽഫാമിൽ പുഴുക്കളെ കണ്ടെത്തി
- കുമ്മങ്കോട്ടെ കാറ്ററിങ് യൂണിറ്റിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
കോഴിക്കോട്:കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി.കുമ്മങ്കോട്ടെ ടി.കെ. കാറ്ററിങ് യൂണിറ്റിൽ നിന്ന് കുമ്മങ്കോട് സ്വദേശി വാങ്ങിയ അൽഫാമിലാണ് പുഴുക്കളെ കണ്ടത്.

തുടർന്ന് ആരോഗ്യവകുപ്പിൽ പരാതി നൽകിയതിനെ തുടർന്ന് നാദാപുരം ഗവ. ആശുപത്രി ആരോഗ്യവകുപ്പ് എച്ച്ഐ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ കാറ്ററിങ് യൂണിറ്റിൽ പരിശോധന നടത്തി.
CATEGORIES News