ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

  • കണക്ക് സമർപ്പിക്കാൻ കോടതി നൽകിയ ഒരാഴ്ച സമയം ഇന്നാണ് അവസാനിക്കുന്നത്

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കണക്ക് സമർപ്പിക്കാൻ കോടതി നൽകിയ ഒരാഴ്ച സമയം ഇന്നാണ് അവസാനിക്കുന്നത്.

കണക്കുകളും അനുബന്ധ രേഖകളും ഹാജരാക്കണമെന്നാണ് കോടതി നിർദേശം. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ കണക്ക് സമർപ്പിക്കാൻ ബോർഡ് മൂന്നാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മൂന്നാഴ്ച സമയം നൽകാനാവില്ലെന്നും ഒരാഴ്ചയ്ക്കകം കണക്ക് ഹാജരാക്കണമെന്നും കോടതി നിലപാടെടുത്തു. തുടർന്നാണ് ഇന്നത്തേക്ക് കേസ് മാറ്റിയത്. കണക്കുകൾക്കൊപ്പം സംഗമവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാനാണ് കോടതി നിർദേശം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )