
ആരോഗ്യമേഖലയിലെ പ്രതിസന്ധി നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമാക്കി ഉയർത്തി പ്രതിപക്ഷം; പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്ന് മന്ത്രി കെ മുരളീധരൻ
- കെ വി സുമേഷ് എംഎൽഎ ആണ് മരുന്ന് ക്ഷാമം ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയം കൊണ്ടുവരാൻ നോട്ടീസ് നൽകിയത്
തിരുവനന്തപുരം:ആരോഗ്യമേഖലയിലെ പ്രതിസന്ധി നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമാക്കി ഉയർത്തി പ്രതിപക്ഷം. കഴിഞ്ഞ പ്രതിപക്ഷം അവതരിപ്പിച്ച അതേ വിഷയമാണെന്നും പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്നും മന്ത്രി കെ മുരളീധരൻ. കെ വി സുമേഷ് എംഎൽഎ ആണ് മരുന്ന് ക്ഷാമം ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയം കൊണ്ടുവരാൻ നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്ന് കെ വി സുമേഷ് പറഞ്ഞു. പിന്നാലെ സഭയിൽ ബഹളമായി. കഴിഞ്ഞ മാർച്ചിൽ പെരുമാറ്റ ചട്ടത്തിന്റെ പേര് പറഞ്ഞ് പർച്ചേസ് ഓർഡർ നൽകിയില്ല.

ഇടത് സർക്കാർ മരുന്ന് കമ്പനികൾക്ക് വലിയ കുടിശ്ശിക വരുത്തിയെന്ന് പറഞ്ഞ മന്ത്രി 24 ഇനം മരുന്നുകൾക്ക് ചെറിയ പ്രതിസന്ധിയുണ്ട് എന്നും മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ നടപടി എടുത്തു എന്നും സഭയിൽ മറുപടി നൽകി. എന്നാൽ, ആരോഗ്യമേഖലയിലെ പ്രശ്നം മന്ത്രി ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷം എന്തുപറഞാലും കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുറിച്ച് പറയാനാണെങ്കിൽ ജനം നിങ്ങളെ തിരഞ്ഞെടുത്തതെന്തിന് എന്ന് കെ വി സുമേഷ് ചോദിച്ചു. സ്വന്തം വകുപ്പിലെ പ്രശ്നങ്ങളെങ്കിലും മന്ത്രി മനസിലാക്കണം.
ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കണം. നടക്കുന്നതെല്ലാം രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ ആണെന്നും ഇതിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
