കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സപിഴവെന്ന് പരാതി;ഗർഭപാത്ര ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സപിഴവെന്ന് പരാതി;ഗർഭപാത്ര ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു

  • വടകര സ്വദേശി പി. തങ്കമണി ആണ് മരിച്ചത്.ചികിത്സപിഴവിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം ചെയ്യാൻ എത്തിയ വടകര സ്വദേശി പി. തങ്കമണി ആണ് മരിച്ചത്.ചികിത്സപിഴവിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് കേസ് എടുത്തു. ഈ മാസം അഞ്ചിനാണ് ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 8നായിരുന്നു സർജറി.

9ന് വാർഡിലേക്ക് മാറ്റുകയായിരുന്നു.തുടർന്ന് 10ന് രക്തം ഛർദ്ദിക്കുകയായിരുന്നു. തുടർന്ന് 11ന് വീണ്ടും സർജറി നടത്തി. 12ന് മരിക്കുകയായിരുന്നു.സർജറിക്കിടെ ചെറുകുടലിൽ ചെറിയ മുറിവ് സംഭവിച്ചതായി ഡോക്ടർമാർ തന്നെ സമ്മതിച്ചിരുന്നു. ഇതാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം സംഭവത്തിൽ ആശുപത്രി അധികൃതരുടെ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )