ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ചയാൾ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു

ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ചയാൾ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു

  • തലയ്ക്ക് ഗുരുതര പരിക്കേറ്റ സി ഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ചയാൾ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു. ആര്യനാട് പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സി ഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യക്കുപ്പിയുമായി സ്റ്റേഷനിൽ എത്തിയ ആൾ പോലീസുകാരോട് മോശമായി പെരുമാറുകയും മദ്യക്കുപ്പി അടിച്ചു പൊട്ടിക്കുകയും ചെയ്‌. ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി തൊട്ടടുത്ത ആശുപത്രിയിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു. സംഭവത്തിൽ പ്രതി ആര്യനാട് സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )