
കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് കെ.എസ്.കെ.ടി.യു മാർച്ച് നടത്തി
- മാർച്ച് യുണിയൻ ജില്ലാ പ്രസിഡണ്ട് സ: ആർ.പി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യ്തു
കൊയിലാണ്ടി:സരൾ ബില്ല് 2026 പിൻവലിക്കുക
നെൽവയലുകളും തണ്ണീർതടങ്ങളും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി കെ എസ് കെ ടി യു കൊയിലാണ്ടി താലുക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് യുണിയൻ ജില്ലാ പ്രസിഡണ്ട് സ: ആർ.പി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യ്തു

ജില്ലാ ജോ: സെക്രട്ടറി എൻ.എം ദാമോധരൻ അദ്ധ്യക്ഷനായി സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ്.കെ.സജീഷ്, പി.ബാബുരാജ് ജില്ലാ കമ്മറ്റി അംഗങ്ങളായ , എം ചന്ദ്രൻ എന്നീവർ സംസാരിച്ചു.എൻ ആലി, എൻ.സി മുസ്തഫ, ഒ.രഘുനാദ് ,കെ.പി.ചന്ദ്രിക എന്നീവർ നേതൃത്വം നൽകി ജില്ലാ കമ്മറ്റി അംഗം ആർ.കെ.അനിൽകുമാർ സ്വാഗതവും പി.പ്രസന്ന നന്ദിയും പറഞ്ഞു.
CATEGORIES News
