ആർ ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

ആർ ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

  • തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ല.

പാലക്കാട്: തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചെന്നറിയുന്നു എന്നും ബിജെപിക്ക് അകത്തെ ജീർണത പുറത്തുവരുന്നു, തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ല. ഇത് ബിജെപി ക്യാമ്പിൽ നിന്ന് തന്നെ പുറത്തുവരുന്ന വിവരമാണ്. അസ്വസ്ഥതയുടെ തെളിവാണ് ശ്രീലേഖയുടെ രാജി. എൽഡിഎഫും സിപിഎമ്മും ഈ വിഷയത്തിൽ നിലപാട്സ്വീകരിക്കും എന്നും അദ്ദേഹം മാധ്യമങ്ങളോടി പ്രതികരിച്ചു.

മേയർ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്‌തിയിലായിരുന്ന ആർ ശ്രീലേഖ നിലവിൽ കൗൺസിലർ സ്ഥാനം രാജി വെച്ചിരിക്കുകയാണ്.രാജി ബിജെപിക്ക് വലിയ തിരിച്ചടിയാണ്. ഇനി 49 അംഗങ്ങളാണ് ബിജെപിക്ക് കോർപ്പറേഷനിലുള്ളത്. ഉപതെരഞ്ഞെടുപ്പ് നിർണായകമാകും. പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് ശ്രീലേഖയുടെ രാജി തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറ് രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന പ്രക്ഷോപത്തിലും ടി പി രാമകൃഷ്ണ‌ൻ പ്രതികരിച്ചു. രാജ്യവ്യാപകമായി പ്രക്ഷോഭം ഉയരുകയാണെന്നും ഇത്കണ്ടില്ലെന്ന് നടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രം ഗ്യാനേഷിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ തയ്യാറാകണം എന്നും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )