
ഇ.കെ.ജി. പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
- 10000/രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്
കൊയിലാണ്ടി: ചെങ്ങോട്ടുകാവ്, സാമൂഹ്യ മേഖലയിലെ സമഗ്ര സംഭാവനയക്ക് ഇ.കെ.ഗോവിന്ദൻ മാസ്റ്ററുടെ പേരിൽ കുടുംബം ഏർപ്പെടുത്തിയ ക്യാഷ് അവാർഡിനും ഇ.കെ.ജി. പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു. കൊയിലാണ്ടി താലൂക്കിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡ് നിർണയിക്കുക.
10000/രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഇ.കെ ഗോവിന്ദൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ദിനമായ ആഗസ്ത് 19 ന് സൈമ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആണ് അവാർഡ് സമർപ്പണം നടത്തുക. ചടങ്ങിനൊപ്പം സൈമ നൽകുന്ന 2024 സൂര്യപ്രഭാപുരസ്കാരം അവാർഡ് നാടകാചാര്യൻ എം.നാരായണൻ മാസ്റ്റർക്ക് നൽകും.
CATEGORIES News