
ഇനി കേരളം വി ഡി നയിക്കും; കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ഉടൻ
- ഏറെ ചർച്ചകൾക്ക് ഒടുവിലാണ് വി ഡി സതീശന്റെ പേരിലേക്ക് എത്തിച്ചേരുന്നത്
തിരുവനന്തപുരം : വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്ക് കേരളത്തെ എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ രൂപരേഖയുള്ള നേതാവാണ് വി.ഡി. സതീശൻ. ഏറ്റവും കൂടുതൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിച്ച തീരുമാനം തന്നെയാണ് എഐസിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
ഏറെ ചർച്ചകൾക്ക് ഒടുവിലാണ് വി ഡി സതീശന്റെ പേരിലേക്ക് എത്തിച്ചേരുന്നത്. കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയുമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ചർച്ച ചെയ്തിരുന്ന മറ്റ് രണ്ട് പേരുകൾ. ദീപ ദാസ് മുൻഷിയാണ് വി ഡി സതീശൻ്റെ പേര് വാർത്ത സമ്മേളനത്തിന് പ്രഖ്യാപിച്ചത്
CATEGORIES News
