ഗ്യാനേഷ് കുമാറിനെ കൊണ്ട് തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പണികൾ കേന്ദ്ര സർക്കാർ എടുപ്പിച്ചുവെന്ന് എംഎ ബേബി

ഗ്യാനേഷ് കുമാറിനെ കൊണ്ട് തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പണികൾ കേന്ദ്ര സർക്കാർ എടുപ്പിച്ചുവെന്ന് എംഎ ബേബി

  • അടിയന്തരാവസ്ഥ സമയത്ത് കണ്ട രീതിയിലുള്ള ഒരു ജനകീയ പോരാട്ടം ഇപ്പോൾ ഉണ്ടാകാൻ പോകുന്നു.

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കൊണ്ട് തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പണികൾ കേന്ദ്ര സർക്കാർ എടുപ്പിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അടിയന്തരാവസ്ഥ സമയത്ത് കണ്ട രീതിയിലുള്ള ഒരു ജനകീയ പോരാട്ടം ഇപ്പോൾ ഉണ്ടാകാൻ പോകുന്നു. മോദിയും മോഹൻ ഭാഗവത്തും ഷായും ഇന്ത്യയുടെ ഭരണം സ്വന്തം കൈ പിടിയിൽ ഒതുക്കാൻ ശ്രമിക്കുകയാണെന്നും എംഎ ബേബി പറഞ്ഞു. എസ്ഐആർ ബിജെപിക്ക് അനുകൂലമായി വോട് ചെയാൻ സാധ്യതയില്ലെന്ന് കരുതുന്ന ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് മാറ്റുകയാണ്. ഈ ചുമതല ഗ്യാനേഷ് കുമാറിനെ ഏൽപ്പിച്ചു.

ഹാൻഡ്പിക്കടായിട്ടുള്ള ഉദ്യോഗസ്ഥർ എങ്ങനെ ആണ് ജനാധിപത്യ വിരുദ്ധമായി പെരുമാറുന്നു എന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
ഇന്ത്യ ബ്ലോക്ക് വിഷയത്തിൽ ശക്തമായി ഇടപെടണം.എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ച് ഇത് നേരിടണം ഇന്ത്യ ബ്ലോക്ക് യോഗവും ഈ അടുത്ത ദിവസം കൂടാൻ തീരുമാനിച്ചിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെ ഉയർന്ന ആരോപണം താനും കേട്ടു. ഇദ്ദേഹത്തിന്റെ സ്വഭാവം വെളിവാക്കുന്നതാണ് ഇത്. അദ്ദേഹം ബിജെപിയിൽ തന്നെ നിന്ന് ഉന്നത സ്ഥാനങ്ങൾക്കായി ശ്രമിക്കുന്നതായിരുന്നു നല്ലത്.കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.ഗ്യാനേഷ് കുമാർ എന്ത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ ആണെന്ന് മുൻപും തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ പിഡബ്ല്യുഡിയിൽ ഒരു ഉദ്യോഗസ്ഥന്റെറെ ആത്മഹത്യയ്ക്ക് വരെ വഴിതെളിച്ച ഒരാളാണ് ഗ്യാനേഷ് കുമാർ. ഇത് ആ ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറുപ്പിൽ വരെ വ്യക്തമായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )