
ഉമ്മൻചാണ്ടിയുടെ ഓർമദിനത്തിൽ വീൽച്ചെയറുകൾ വിതരണം ചെയ്തു
- വീൽച്ചെയറുകൾ ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി ഏറ്റുവാങ്ങി
കോഴിക്കോട്:ഉമ്മൻചാണ്ടിയുടെ ഓർമദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ച് ആശുപത്രിയിൽ വീൽച്ചെയറുകൾ വിതരണം ചെയ്തു.
ചടങ്ങ് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. വീൽച്ചെയറുകൾ ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി ഏറ്റുവാങ്ങി.ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു.
അരുൺദേവ്, വൈശാൽ കല്ലാട്ട്, ടി.എം. നിമേഷ്, എം. ധനീഷ് ലാൽ, പ്രസിഡൻറ് ജഷീം അലി, എം. ഷിബു, ടി.എം. ആഷിഖ്, ഷാദി ഷബീബ്, കെ.എം. രബിൻ ലാൽ, സി.വി. ആദിൽ അലി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News