
ഉരുപുണ്യകാവിന്റെയും പരിസരപ്രദേശങ്ങളുടെയും സംരക്ഷണത്തിനും സൗന്ദര്യവൽക്കരണത്തിനും തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ സമർപ്പിച്ചു
- മാസ്റ്റർ പ്ലാൻ ഉരുപുണ്യകാവ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് അഖില എംപിക്ക് കൈമാറി
മൂടാടി :മൂടാടിപഞ്ചായത്തിലെ ചരിത്രപ്രസിദ്ധവുംപരിസ്ഥിതി പ്രാധാന്യമുള്ളതുമായ ഉരുപുണ്യകാവിന്റെയും പരിസരപ്രദേശങ്ങളുടെയും സംരക്ഷണത്തിനും സൗന്ദര്യവൽക്കരണത്തിനും പിൽ ഗ്രീം ടൂറിസത്തിനും പ്രാധാന്യം കൊടുത്ത് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം ഡോക്ടർ കസ്തൂർബാ എ കെ യുടെ നിർദ്ദേശത്തിൽ തയ്യാറാക്കിയ പ്രൊജക്റ്റ്, ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പഞ്ചായത്തിന് സമർപ്പിച്ചു
മാസ്റ്റർ പ്ലാൻ ഉരുപുണ്യകാവ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് അഖില എംപിക്ക് കൈമാറി ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി കെ ശ്രീകുമാർ വാർഡ് മെമ്പർ പപ്പൻ മൂടാടി കാട്ടിൽ സത്യൻ ട്രസ്റ്റ് ചെയർമാൻ സി കെ വാസു അംഗങ്ങളായ ഗോപാല കൃഷ്ണൻ നമ്പീശൻ , ഉക്കംകണ്ടി ബാബു, ഷിബു തോട്ടത്തിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
CATEGORIES News
TAGS MOODADI
