
ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ട് ശക്തമായ മഴ; 20 കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു
- പുഴയിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങുകയും ചെയ്തു
വിലങ്ങാട് :ഒരു മാസം മുൻപ് ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് ശക്തമായ മഴ.കൂടാതെ പുഴയിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങുകയും ചെയ്തു . പുഴയ്ക്കു സമീപമുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി താമസപ്പിച്ചു.
ടൗണിൽ വെള്ളം കയറിയത് രാത്രി പെയ്ത മഴയിലാണ്. പുലർച്ചെ മൂന്നു മണിവരെ ശക്തമായ മഴയായിരുന്നു. കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത് മഴയുടെ ശക്തി കുറഞ്ഞപ്പോഴാണ്. 20 കുടുംബങ്ങളെയാണ് ക്യാംപിലേക്ക് മാറ്റിയത്. നേരത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ ക്യാംപിലേക്ക് മാറ്റിയവരും കൂട്ടത്തിലുണ്ട്.
CATEGORIES News