ഉഷ്ണാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ

ഉഷ്ണാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ

  • വിയർപ്പ് കുറയുന്നതും ശരീരതാപനില ക്രമാതീതമായി ഉയരുന്നതും ഹീറ്റ് സ്ട്രോക്കിന്റെ പ്രാരംഭലക്ഷണങ്ങളാണെന്നും ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി

തിരുവനന്തപുരം: വേനൽചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വെയിൽ ഏൽക്കുന്നത് വഴി ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ മരണത്തിന് വരെ കാരണമായേക്കാവുന്ന ‘നിശബ്ദ അപകടമായാണ്’ കണക്കാക്കപ്പെടുന്നത്. വിയർപ്പ് കുറയുന്നതും ശരീരതാപനില ക്രമാതീതമായി ഉയരുന്നതും ഹീറ്റ് സ്ട്രോക്കിന്റെ പ്രാരംഭലക്ഷണങ്ങളാണെന്നും ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി. മനുഷ്യശരീരത്തിലെ താപനില നിയന്ത്രിക്കുന്ന മസ്‌തിഷ്‌കത്തിലെ ഹൈപ്പോതലാമസ് എന്ന ഭാഗം, അമിതമായ ചൂടും ഈർപ്പവും കാരണം പരാജയപ്പെടുമ്പോഴാണ് ഉഷ്ണബാധ ഏൽക്കുന്നത്.വിയർപ്പിലൂടെയും രക്തക്കുഴലുകളുടെ വിപുലീകരണത്തിലൂടെയും ശരീരം സ്വാഭാവികമായി താപം പുറന്തള്ളാറുണ്ടെങ്കിലും അന്തരീക്ഷ താപനില ഉയരുന്നത് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു ശരീരതാപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുന്നത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യും.

ചർമ്മം വല്ലാതെ വരണ്ടുപോകുന്നതും ബോധക്ഷയവും തലചുറ്റലും അനുഭവപ്പെടുന്നതും ഗൗരവമായി കാണേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികൾ, വയോധികർ, പുറംജോലികളിൽ ഏർപ്പെടുന്നവർ, പ്രമേഹ-ഹൃദ്രോഗ ബാധിതർ എന്നിവർ ഉച്ചസമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീl ക്കണം ഒ.ആർ.എസ് ലായനി, മോര്, ഇളനീർ എന്നിവ നിർജ്ജലീകരണം തടയാൻ ഉത്തമമാണ്. രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് കഠിനമായ വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ലഘുവായ വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദ്ദേശമുണ്ട്. ഉഷബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ രോഗിയെ ഉടനടി തണലുള്ള സ്ഥലത്തേക്ക് മാറ്റുകയും ദേഹത്ത് തണുത്ത വെള്ളം തളിക്കുകയും ചെയ്‌് അടിയന്തരമായി ആശുപത്രിയിൽ എത്തിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )