
മരളൂരിലെ സമരപന്തൽ ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ സന്ദർശിച്ചു
- ആനക്കുളം അണ്ടർ പാസ് മുതൽ മൂടാടി അണ്ടർപാസ് വരെ ഇരു ഭാഗത്തും സർവീസ് റോഡ് വേണമെന്നാണ് സമരസമിതിയുടെ ആവശ്യം
കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസിന് സമീപം പനച്ചികുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം നടക്കുന്ന സമര പന്തൽ ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺകുമാർ സന്ദർശിച്ചു.നഗരസഭയുടെ പനച്ചികുന്ന് റോഡ് ബന്ധിക്കുന്നിടത്ത് . 45 വർഷം മുൻപുള്ള റോഡ് ബൈപാസ് നിർമ്മിച്ചതിനെ തുടർന്നാണ് മുറിഞ്ഞു പോയത്. മറുഭാഗത്ത് റെയിലും ഈ ഭാഗത്ത് ബൈപാസും വന്നതോടെ ഇവിടെയുള്ള 200 ഓളം കുടുംബങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്

. ഇതേ അവസ്ഥയാണ് ഗോപാലപുരത്തുകാരും അനുഭവിക്കുന്നത് ആനക്കുളം അണ്ടർ പാസ് മുതൽ മൂടാടി അണ്ടർപാസ് വരെ ഇരു ഭാഗത്തും സർവീസ് റോഡ് വേണമെന്നാണ് സമരസമിതിയുടെ ആവശ്യം ഡി സി സി പ്രസിഡണ്ട് സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂരുമായി കാര്യങ്ങൾ ചോദിച്ച് മനസിലാക്കി പ്രശ്‌നം കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉറപ്പു നൽകി. സമരസമിതി ഭാരവാഹികളും സന്നിഹിതരായിരുന്നു ഗോപാലപുരത്തെ സമരപന്തലും ഡിസിസി പ്രസിഡണ്ട് സന്ദർശിച്ചു കഴിഞ്ഞ ദിവസം മുൻ എം എൽ എ കെ.ദാസനും സമരപന്തൽ സന്ദർശിച്ചിരുന്നു
