എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാ അവാർഡിന്                                      അപേക്ഷ ക്ഷണിച്ചു

എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാ അവാർഡിന് അപേക്ഷ ക്ഷണിച്ചു

  • പ്രശസ്തിപത്രവും, ശിൽപവും, കാഷ് അവാർഡുമടങ്ങുന്നതാണ് പുരസ്‌കാരം

കൊയിലാണ്ടി:റെഡ്ക്രോസ് വളണ്ടിയറും മികച്ച ദുരന്ത രക്ഷാ പ്രവർത്തകനുമായിരുന്ന എ.ടി. അഷറഫ് കാപ്പാടിൻ്റെ സ്മരണാർത്ഥം ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് ഏർപ്പെടുത്തിയ ദുരന്തനിവാരണ , ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള നാലാമത് ജില്ലാതല അവാർഡിന് അപേക്ഷ ക്ഷണിച്ചു.

പ്രശസ്തിപത്രവും, ശിൽപവും, കാഷ് അവാർഡുമടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾക്കുവേണ്ടിയും സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും , വ്യക്തികൾക്കും നോമിനേഷൻ സമർപിക്കാവന്നതാണ് . സ്വയം നിർദ്ദേശം സ്വീകരിക്കുന്നതല്ല. സെപ്തംബർ 30 ന് വൈകീട്ട് 5 മണിക്കു മുമ്പ് താലൂക്ക്സെക്രട്ടറി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, റെഡ്ക്രോസ് ഭവൻ, കൊയിലാണ്ടി – 673305 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 9447478112

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )