
എം.ചേക്കൂട്ടിഹാജി സ്മാരക സൗധം ഡിസംബർ 25ന് ഉദ്ഘാടനം ചെയ്യും
- മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും
നന്തിബസാർ: എം.ചേക്കൂട്ടിഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്‌ലിം ലീഗ് ഓഫിസ് ഡിസംബർ 25 വൈകീട്ട് 6 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും.
രണ്ട് നിലകളിലായി റീഡിംഗ്റൂം,എക്സിക്യൂട്ടീവ് ഹാൾ,ഓഡിറ്റോറിയം,ജനസേവാ കേന്ദ്രം തുടങ്ങി എല്ലാംവിധ ഹൈടെക്ക് സൗകര്യങ്ങളോട് കൂടിയുമാണ് ഓഫീസ്.

പി.വി അബൂബക്കർ സാഹിബിൻറെ നാമധേയത്തിലുള്ള ഓഡിറ്റോറിയവും ഓഫീസിനോടൊപ്പം അൻപതോളം കുടുംബങ്ങൾക്ക് ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള കുടിവെള്ള പദ്ധതിയുടെയും ഉൽഘാടനം ചടങ്ങിൽ നടക്കും.24ന് രാവിലെ 9 മണിക്ക് പതാക ഉയർത്തൽ വിദ്യാർത്ഥി യുവജന സംഗമവും ഉച്ചക്ക് 2 മണിക്ക് വനിതാലീഗ് സംഗമവും ഓഫീസ് സന്ദർശനവും നടക്കും.25 ന് വൈകീട്ട് 3 മണിക്ക് ശക്തി പ്രകടനവും 6 മണിക്ക് പൊതുസമ്മേളനവും നടക്കും.പാർട്ടി ദേശീയ ജനറൽ സിക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തും. ഷാഫി ചാലിയം,ടിടി ഇസ്മായിൽ,വെങ്ങളം റഷീദ്,പി കുൽസു ടീച്ചർ,മിസ്ഹബ് കിഴരിയൂർ,വി പി ഇബ്രാഹിം കുട്ടി,സി ഹനീഫ മാസ്റ്റർ തുടങ്ങിയ മുസ്ലിംലീഗ് സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.