എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

  • എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. അസംഭവ്യമായ നിരവധി കാര്യങ്ങളൾ സർവേയിൽ പറയുന്നുണ്ട്. ഒരു സീറ്റും കേരളത്തിൽ ബിജെപിക്ക് ലഭിക്കാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഏഴു മുതൽ 14 വരെ സീറ്റ് ലഭിക്കുമെന്നാണ് ചില സർവേകൾ അഭിപ്രായപ്പെടുന്നത്. ബിജെപിയെ ജയിപ്പിച്ചേ അടങ്ങ എന്ന ആത്മനിഷ്ഠയോടെ ചില പത്രങ്ങൾ ഇതിനുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഭരണവിരുദ്ധ വികാരമില്ല എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. നൂറിൽ കൂടുതൽ സീറ്റ് കിട്ടും എന്നായിരുന്നു യുഡിഎഫിന്റെറെ അവകാശവാദം.

അല്ലെങ്കിൽ വനവാസത്തിനു പോകും എന്നായിരുന്നു വി ഡി സതീശൻ പറഞ്ഞിരുന്നത്. ഒരു സർവേയിൽ പോലും യുഡിഎഫിന് അങ്ങനെ സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ല. ഞങ്ങൾക്ക് ജനങ്ങളെയാണ് വിശ്വാസമുള്ളത്. ഒരു സർവേയും അല്ല ജനങ്ങളാണ് ഞങ്ങളുടെ കരുത്ത്. എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )