
എക്സൈസ് ഡിപ്പാർട്ട്മെന്റ് മദ്യവ്യാപനത്തിന് അനുകൂലം അല്ലെന്ന് മന്ത്രി എം.ലിജു
- മദ്യനയവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസാരിക്കും. ശേഷം മദ്യനയം രൂപീകരിക്കും.
ആലപ്പുഴ: എക്സൈസ് ഡിപ്പാർട്ട്മെന്റ് മദ്യവ്യാപനത്തിന് അനുകൂലം അല്ലെന്ന് മന്ത്രി എം.ലിജു. സംസ്ഥാനത്ത് പുതിയ മദ്യനയം വരേണ്ടതുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസാരിക്കും. ശേഷം മദ്യനയം രൂപീകരിക്കും. അതിനുശേഷം മാത്രമേ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ. അതാണ് യുഡിഎഫിന്റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരി ഇന്ന് കേരള സമൂഹത്തിലെ വീടുകളിൽ എത്തി. ഇതിനെ തകർക്കണം.കേരള സർക്കാർ തൂഫാൻ, തണ്ടർ തുടങ്ങിയ പേരുകളിൽ ലഹരി പരിശോധനകൾ നടത്തുന്നു . 14700ൽ അധികം കേസുകൾ ഇതിനോടകം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തു. വളരെ പരിമിതമായ ഒരു വകുപ്പാണ് എക്സൈസ് വകുപ്പ്. അതിനിടയിലാണ് പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്ർ.ദീർഘകാലാടിസ്ഥാനത്തിൽ പല പദ്ധതികളും ആവിഷ്കരിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CATEGORIES News
