എൻ.എം.എം.എസ് പരീക്ഷയിൽ ഉന്നത വിജയം നേടി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്

എൻ.എം.എം.എസ് പരീക്ഷയിൽ ഉന്നത വിജയം നേടി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്

  • വിദ്യാർത്ഥികളുടെ ഈ നേട്ടം സ്കൂൾ അങ്കണത്തിൽ കേക്ക് വിതരണത്തോടെ ആഘോഷിച്ചു.

കൊയിലാണ്ടി: ദേശീയ മെറിറ്റ് അടിസ്ഥാനത്തിൽ 48000രൂപ സ്കോളർഷിപ്പ് ലഭിക്കുന്ന പരീക്ഷയായ എൻ എം എം എസ് ഇ ൽ കൊയിലാണ്ടി ഉപജില്ലയിൽ ഉന്നത വിജയം കൈവരിച്ച് കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി.സ്കൂളിലെ മിലൻ ദേവ് പി, വിഷ്ണുപ്രിയ, സീതാലക്ഷ്മി, സുധിക്ഷ, ദേവതീർത്ഥ, ജാൻമിക ഒ എം എന്നിവരാണ് മികച്ച വിജയം കരസ്ഥമാക്കിയവർ.

വിദ്യാർത്ഥികളുടെ ഈ നേട്ടം സ്കൂൾ അങ്കണത്തിൽ കേക്ക് വിതരണത്തോടെ ആഘോഷിച്ചു. ചടങ്ങിൽ ഷ ജിത ടി,( പ്രധാന അധ്യാപിക ) എസ്.എം.സി ചെയർമാൻ പ്രവീൺകുമാർ,സ്റ്റാഫ്‌ സെക്രട്ടറി നവീന ബിജു, പ്രതിഭ പറമ്പത്ത്,(എൻ എം എം എസ് ഇ സ്കൂൾ കോഡിനേറ്റർ) ജ്യോത്സ്ന, എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർ സംസാരിച്ചു വിദ്യാർത്ഥികൾക്ക് മാർഗനിർദേgശം നൽകിയ അധ്യാപകരെ ചടങ്ങിൽ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )