എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരെ സർവകലാശാലാ ആസ്ഥാനത്ത് വേറിട്ട സമരവുമായി എസ്.എഫ്.ഐ

എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരെ സർവകലാശാലാ ആസ്ഥാനത്ത് വേറിട്ട സമരവുമായി എസ്.എഫ്.ഐ

  • വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ മുഖംമൂടി ധരിച്ചെത്തിയ വിദ്യാർഥിയെ മഹാബലിയുടെ വേഷംധരിച്ചെത്തിയ വിദ്യാർഥികൾ ചവിട്ടിത്താഴ്ത്തുന്ന രീതിയിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്

തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ വേറിട്ട സമരം. ഓണവുമായി ബന്ധപ്പെടുത്തിയുള്ള പ്രതിഷേധമായിരുന്നു ഇത്.ഓണാഘോഷറാലി നടത്തിയുള്ള പ്രതിഷേധത്തിൽ വൈസ് ചാൻസലറെ പ്രതീകാത്മകമായി ചവിട്ടിത്താഴ്ത്തി. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ മുഖംമൂടി ധരിച്ചെത്തിയ വിദ്യാർഥിയെ മഹാബലിയുടെ വേഷംധരിച്ചെത്തിയ വിദ്യാർഥികൾ ചവിട്ടിത്താഴ്ത്തുന്ന രീതിയിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോ കോളേജ് വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് എസ്.എഫ്.ഐ.ക്കാർ എത്തിയത്.രാവിലെ മുതൽ സർവകലാശാലാ ആസ്ഥാനത്ത് റിലേ സത്യാഗ്രഹവും സംഘടിപ്പിച്ചു.സർവകലാശാലാ ആസ്ഥാനത്തെ ലോ കോളേജ് വിദ്യാർഥികളുടെ അനിശ്ചിതകാലസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.മൂല്യനിർണയത്തിലെ ക്രമക്കേടുകൾ പരിഹരിക്കുക, പുനർമൂല്യനിർണയ ഫീസ് 300 ആയി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികളുടെ സമരം.

മോഹനൻ കുന്നുമ്മലിന്റെ വന്ദേമാതരവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതിഷേധിച്ചും, സമരം ചെയ്യുന്ന എൽഎൽ.ബി. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എ.ഐ.എസ്.എഫ്. സർവകലാശാലാ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )