എൽഡിഎഫിനും ആത്മവിശ്വാസമേകുന്ന എക്സിറ്റ് പോൾ ; 9 സർവെ ഫലങ്ങളും 60 സീറ്റുകൾക്ക് മുകളിൽ വരെ സാധ്യത

എൽഡിഎഫിനും ആത്മവിശ്വാസമേകുന്ന എക്സിറ്റ് പോൾ ; 9 സർവെ ഫലങ്ങളും 60 സീറ്റുകൾക്ക് മുകളിൽ വരെ സാധ്യത

  • എക്സിറ്റ് പോൾ ഫലങ്ങൾ യു ഡി എഫ് ഭരണമാണ് പ്രവചിച്ചിട്ടുള്ളതെങ്കിലും എൽ ഡി എഫിനും ആത്മവിശ്വാസം നൽകുന്നതാണ്

തിരുവനന്തപുരം:കേരളത്തിന്റെ ജനവിധി അറിയാൻ 4 നാൾ മാത്രമുള്ളപ്പോൾ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ യു ഡി എഫ് ഭരണമാണ് പ്രവചിച്ചിട്ടുള്ളതെങ്കിലും എൽ ഡി എഫിനും ആത്മവിശ്വാസം നൽകുന്നതാണ്. 9 സർവെ ഫലങ്ങൾ പുറത്തുവന്നതിൽ ഒരു സർവേയിൽ പോലും യു ഡി എഫിന് വലിയ തരംഗം പ്രവചിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ കണ്ണുവച്ച്, 100 സീറ്റിന് മുകളിൽ നേടി അധികാരത്തിലേറുമെന്ന യു ഡി എഫ് നേതാക്കളുടെ അവകാശവാദങ്ങളും അസ്ഥാനത്താക്കുന്നതാണ് സർവെ ഫലങ്ങൾ.

മിക്ക സർവെകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ യു ഡി എഫിന് നേരിയ മേൽക്കൈ മാത്രമാണ് നൽകിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. 9 സർവെകളും എൽ ഡി എഫ് 60 സീറ്റിന് മുകളിൽ നേടാമെന്ന സാധ്യതയും പങ്കുവച്ചിട്ടുണ്ട്. ടൈംസ് നൗ ജെവിസി, പി മാർക്, പീപ്പിൾസ് പൾസ്, വോട്ട് വൈബ്, ആക്സിസ് മൈ ഇന്ത്യ, ചാണക സ്ട്രാറജീസ് പീപ്പിൾ ഇൻസൈറ്റ്, ജേർണോ മിറർ, മാട്രിസ് എന്നീ ഏജൻസികളുടെ സർവേ ഫലങ്ങളാണ് പുറത്തുവിട്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )