
വിവാഹ വീട്ടിൽനിന്നും സ്വർണം മോഷണം പോയി
- വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിന്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്
കോഴിക്കോട്: വിവാഹ വീട്ടിൽ നിന്നും വരന്റ മൂന്ന് പവൻ സ്വർണമാല മോഷണം പോയി. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിന്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്. ഇന്നലെ ആയിരുന്നു വിവാഹം. ഡിജെ പാർട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CATEGORIES News
TAGS KOZHIKODE
