
ഐടി ലാബ് ഉദ്ഘാടനം ചെയ്തു
- ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു
ആയഞ്ചേരി: തറോപൊയിൽ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ഐടി ലാബ് ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു. എൻഡോവ്മെൻറ് വിതരണവും നടന്നു. ചടങ്ങിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു.
ആയഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ. ആയിഷ, മാനേജർ ടി. മൊയ്തു, വി. കെ. കുഞ്ഞമ്മദ്, കെ. പി. ഖമറുദ്ധീൻ, അബ്ദുലത്തീഫ് മനത്താനത്ത്, നൊച്ചാട്ട് കു ഞ്ഞബ്ദുല്ല, ദേവാനന്ദൻ, ടി. വി. ഭരതൻ, എടവന മൂസ, മുത്തു തങ്ങൾ എന്നിവർ സംസാരിച്ചു.
CATEGORIES News