ഒടിടിയിൽ തിളങ്ങാൻ പ്രേമലു

ഒടിടിയിൽ തിളങ്ങാൻ പ്രേമലു

  • യുവത്വത്തിന്റെ പൾസ് അറിഞ്ഞു പടം പിടിക്കുന്ന ആൾ ആണെന്ന് ഗിരീഷ് എ.ഡി ഒരിക്കൽ കൂടി തെളിച്ചിരിക്കുകയാണ് പ്രേമലു എന്ന ചിത്രത്തിലൂടെ.

പ്രേക്ഷകരെ ഒന്നടങ്കം ചിരിയുടെ മുൾമുനയിൽ എത്തിച്ച പ്രേമലു ഇനി മുതൽ ഒടിടിയിലേക്ക്. വിഷു ആഘോഷങ്ങളുടെ കൂടെ ഏപ്രിൽ 12 ന് ചിത്രം Disney+Hotstar-ൽ സ്ട്രീമിംഗ് തുടങ്ങും. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു തിയേറ്ററുകളിൽ എത്തിയത് ഫെബ്രുവരി 9 ന് ആയിരുന്നു. കൂടാതെ തിയേറ്ററുകളിൽ ഏറെ നേരം ഓടിയ മലയാള ചിത്രം കൂടിയാണിത്. നസ്‌ലെൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിൽ ഉണ്ടാവും. ചിത്രത്തിൽ ശ്യാം മോഹൻ, സംഗീത് പ്രതാബ് എന്നിവരും പ്രേഷകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട് . കിരൺ ജോസിയും, ഗിരീഷ് എ.ഡി യുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ആണ് പ്രേമലു. യുവത്വത്തിന്റെ പൾസ് അറിഞ്ഞു പടം പിടിക്കുന്ന ആൾ ആണെന്ന് ഗിരീഷ് എ.ഡി ഒരിക്കൽ കൂടി തെളിച്ചിരിക്കുകയാണ് പ്രേമലു എന്ന ചിത്രത്തിലൂടെ.100 കോടി ക്ലബ്ബിൽ കയറുന്ന അഞ്ചാമത്തെ ചിത്രമായി പ്രേമലു മാറി കഴിഞ്ഞു. കൂടാതെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷനുകളിൽ ഏകദേശം 130 കോടി രൂപ നേടിയ പ്രേമലു ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയും ചെയ്തു.

ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിച്ചത് . ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിന് സംഗീത സംവിധാനം ചെയ്യുന്നത് വിഷ്ണു വിജയും, വരികൾ രചിച്ചത് സുഹൈല്‍ കോയയും ആണ്. ഛായഗ്രഹണം അജ്മൽ സാബു ആണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )