ഒന്നരവയസ്സുകാരൻ രണ്ടാനച്ഛന്റെ മർദനമേറ്റ് മരിക്കാനിടയായ സംഭവത്തിൽ ജില്ല ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ടു

ഒന്നരവയസ്സുകാരൻ രണ്ടാനച്ഛന്റെ മർദനമേറ്റ് മരിക്കാനിടയായ സംഭവത്തിൽ ജില്ല ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ടു

  • വിഷയത്തിൽ സ്വമേധയാ എടുത്ത ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്

തിരുവനന്തപുരം : നെടുമങ്ങാട്ട് ഒന്നരവയസ്സുകാരൻ രണ്ടാനച്ഛന്റെ മർദനമേറ്റ് മരിക്കാനിടയായ സംഭവത്തിൽ ജില്ല ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുഞ്ഞിന് നേരേ നേരത്തേ അതിക്രമം ഉണ്ടായപ്പോൾ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ മുത്തശ്ശിയുടെ മൊഴിയുണ്ടായിരുന്നു. കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം ക്രൂരമായി മർദ്ധിച്ചിരുന്നുവെന്നും ഇത് കുട്ടിയുടെ അമ്മയുടെ അറിവോടെയാണെന്നും മുത്തശ്ശി പറഞ്ഞിരുന്നു.

ഇത് കണക്കിലെടുത്താണ് പിരിച്ചുവിട്ടത്. വിഷയത്തിൽ സ്വമേധയാ എടുത്ത ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. വിഷയത്തിൽ മുദ്ര വെച്ച കവറിൽ അന്വേഷണപുരോഗതി റിപ്പോർട്ട് കോടതിയിൽ നൽകി. 29-ന് വിഷയം വീണ്ടും പരിഗണിക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )