
ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
- വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
തിരുവനന്തപുരം:ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ചോദ്യപേപ്പർ തരാം, ഞങ്ങൾ പറയുന്നത് മാത്രമേ ചോദിക്കൂ, ഇത് മാത്രം പഠിച്ചാൽ മതി തുടങ്ങിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ചാനലുകൾക്കെതിരെയാണ് നടപടി.

ഇത്തരം ചാനലുകൾ വിദ്യാർത്ഥികളെ അവരുടെ പ്ലാറ്റ്ഫോമുകളിലേക്കും ഗ്രൂപ്പുകളിലേക്കും എത്തിക്കുന്നതിനും വിവിധ തരത്തിലുള്ള വിദ്യാർഥി വിവരങ്ങൾ ഡാറ്റ ശേഖരിക്കുന്നതിനും ഇത്തരം അവകാശവാദങ്ങൾ ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഈ രീതിയിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
CATEGORIES News
