‘ഒപ്പം’ റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

‘ഒപ്പം’ റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

  • ‘ഒപ്പത്തിനൊപ്പരം’ പരിപാടിയുടെ ഉദ്ഘാടനം കെ.കെ. നിർമ്മല ടീച്ചർ നിർവഹിച്ചു

കീഴരിയൂർ:കീഴരിയൂർ പട്ടാമ്പുറത്ത് താഴ ‘ഒപ്പം’ റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ഒപ്പത്തിനൊപ്പരം’ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ചെയ്തു.’ഒപ്പം’ പ്രസിഡണ്ട് ശിവാനന്ദൻ നെല്ല്യാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത മജീഷ്യനും അധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ മുഖ്യപ്രഭാഷണം നടത്തി.

വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ബാബുകല്യാണി ,കാർത്തിക് അഭിഷ്ണ , ബാസിത് ബഷീർ എന്നിവരെ ആദരിച്ചു . അസോസിയേഷന്റെ പ്രവർത്തന റിപ്പോർട്ടും ലക്ഷ്യങ്ങളും സെക്രട്ടറി പ്രകാശ് സി.പി അവതരിപ്പിച്ചു. റസിഡൻസ് അസോസിയേഷൻ്റെ ലോഗോ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് ഒപ്പം വനിതാ പ്രസിഡണ്ട് സുചിത്ര ബാബു ഏറ്റു വാങ്ങി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എം രവി ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ് , എം സുരേഷ് എന്നിവരും ഒപ്പം ഭാരവാഹികളായ ടി.കെ ചോയി , ഭരതൻ. കെ സി ,.ഷംസുദ്ദീൻ പൂഞ്ചോല , മനീഷ് എം.കെ , ബഷീർ താജ് ഇ എം നാരായണൻ, ടി.ടി രാമചന്ദ്രൻ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു . ഹാർമണി മ്യൂസിക് അവതരിപ്പിച്ച കരോക്കെ ഗാനമേളയും അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )