ഓണം സ്പെഷൽ ട്രെയിൻ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്സ്; ഓഗസ്റ്റ് 12 മുതൽ സർവിസ് ആരംഭിക്കും

ഓണം സ്പെഷൽ ട്രെയിൻ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്സ്; ഓഗസ്റ്റ് 12 മുതൽ സർവിസ് ആരംഭിക്കും

  • ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 9 വരെ ബുധനാഴ്‌ചകളിൽ രാവിലെ 9ന് പുറപ്പെട്ട് രാത്രി 9ന് മംഗളൂരു ജംക്ഷനിൽ എത്തും.

തിരുവനന്തപുരം :തിരുവനന്തപുരം നോർത്ത്-മംഗളൂരു ജംക്ഷൻ ഓണം സ്പെഷൽ ട്രെയിൻ (06093) ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 9 വരെ ബുധനാഴ്‌ചകളിൽ രാവിലെ 9ന് പുറപ്പെട്ട് രാത്രി 9ന് മംഗളൂരു ജംക്ഷനിൽ എത്തും.

മടക്ക ട്രെയിൻ (06094) ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 3 വരെ വ്യാഴാഴ്ചകളിൽ ഉച്ചയ്ക്കു 3.15ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.30ന് തിരുവനന്തപുരത്ത് എത്തും. കോട്ടയം, എറണാകുളം, ഷൊർണൂർ വഴിയാണു സർവീസ്. ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ട്രെയിനിന് പ്രത്യേക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )